മുസ്‌ലിം ലീഗ് എയ്ഡ്‌സ്; വിവാദ പരാമര്‍ശവുമായി ബി ജെ പി നേതാവ് ഗോപാലകൃഷ്ണന്‍

Posted on: April 18, 2019 2:33 pm | Last updated: April 18, 2019 at 3:06 pm

കൊച്ചി: മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി വീണ്ടും ബി ജെ പി. ലീഗ് സമൂഹത്തിന്റെ എയ്ഡ്‌സാണെന്ന പാര്‍ട്ടി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് വിവാദമായത്. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. സമുദായത്തിന്റെ പേരില്‍ വോട്ടുപിടിക്കുന്ന ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പും ലീഗിനെതിരെ വിവാദ പരാമര്‍ശങ്ങളുയര്‍ത്തി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. രാജ്യം സ്വതന്ത്രമാകുന്നതിനു മുമ്പും പിമ്പും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ടെന്നും ഇന്ത്യയെ വിഭജനത്തിലേക്കു നയിച്ച ഓള്‍ ഇന്ത്യ മുസ്‌ലിം ലീഗിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് മുസ്‌ലിം ലീഗെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച ഒരേയൊരു പാര്‍ട്ടിയാണ് ലീഗെന്നും ഗോപാലകൃഷ്ണന്‍ പറയുകയുണ്ടായി.