Connect with us

Kerala

മുസ്‌ലിങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശം: ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ കേസ്

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. സി പി എം നേതാവ് വി ശിവന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ പോലീസ് കേസെടുത്തത്. പിള്ളയുടെ പരാമര്‍ശം തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ആറ്റിങ്ങല്‍ കച്ചേരി ജംഗ്ഷനിലെ മുന്‍സിപ്പല്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴാണ് ശ്രീധരന്‍ പിള്ള വിവാദ പ്രസംഗം നടത്തിയത്.

“പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മതവും ജാതിയുമൊക്കെ വെളിപ്പെടുത്തണമെന്നാണ് രാഹുല്‍ ഗാന്ധിയും യച്ചൂരിയും പിണറായിയും മറ്റും ആവശ്യപ്പെട്ടത്. ഇസ് ലാം ആകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. അവരുടെ വസ്ത്രം മാറ്റിനോക്കിയാലേ അറിയാന്‍ പറ്റൂ” എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

Latest