National
ആശ്രമത്തിന് ദാനം കിട്ടിയ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്ത സന്യാസി അറസ്റ്റില്‍

മുംബൈ: ആശ്രമം നിര്‍മിക്കാന്‍ ദാനമായി കിട്ടിയ ഭൂമിയില്‍ കഞ്ചാവ് കൃഷി ചെയ്ത സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബോയിസറിലുള്ള 81കാരനായ ഇന്ദ്രദേവ് രാംകിഷോര്‍ ദാസ് ബെജ്‌ഗോവിന്ദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.42 ലക്ഷം രൂപയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
കഞ്ചാവ് കൃഷി ചെയ്യാന്‍ പാടില്ലെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല കഞ്ചാവ് തന്റെ ലൈംഗിക താത്പര്യങ്ങളെ അടക്കിനിര്‍ത്തുന്നതിനും ധ്യാനനിഷ്ഠക്കും ഏറെ സഹായിച്ചിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ 188 കഞ്ചാവ് ചെടികള്‍ നട്ടതായി കണ്ടെത്തി. 905 ഗ്രാം ഉണങ്ങിയ കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
---- facebook comment plugin here -----