Connect with us

Kerala

രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് പഠിക്കാന്‍ ഏറെ: രാഹുല്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സമാധാനപൂര്‍വ്വമായ ജീവിതത്തിന് രാജ്യത്തിന് മാതൃകയാണ് കേരളമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലം സ്ഥാനാര്‍ഥിയായ രാഹുല്‍ ബത്തേരിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.

സമാധാനത്തോടെ ജീവിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. രാജ്യത്തെ മറ്റ് ഭാഗങ്ങളെപോലെ ദക്ഷിണേന്ത്യയും ഏറെ പ്രാധാന്യമുണ്ട്. മത്സരിക്കാന്‍ യോജിച്ച സ്ഥലമാണ് വയനാട്. ഒരു സുഹൃത്തും മകനും സഹോദരുമായി വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകും.
ദേശീപാത മുത്തങ്ങയിലെ രാത്രിയാത്ര നിരോധം അടക്കം വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടെയുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കണ്ണൂരില്‍ നിന്ന് തിരുനെല്ലിയിലെത്തിയ രാഹുല്‍ ഇവടെ ബലിതര്‍പ്പണവും ദര്‍ശനവും പൂര്‍ത്തിയാക്കിയ ശേഷമാണ്ബ ത്തേരിയിലെത്തിയത്.

 

---- facebook comment plugin here -----

Latest