Connect with us

National

കേരളത്തില്‍ മണ്‍സൂണ്‍ മഴ സാധാരണപോലെ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ഇത്തവണ സാധാരണ ഗതിയിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനമാണിത്.

പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്പെട്ടാന്‍ വരള്‍ച്ച കൂടാന്‍ ഇടയുണ്ട്. എന്നാല്‍ എല്‍നിനോ പ്രതിഭാസത്തിന് ശക്തി കുറവാകുമെന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടല്‍. ജൂണ്‍ മാസം ആരംഭിക്കുന്നതോടെ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ കൃഷിക്ക് ആവശ്യമായ മഴ ലഭ്യാമാകുമെന്ന് തന്നെയാണ് പ്രവചനം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ ലഭിക്കുവാനാണ് സാധ്യതയെന്നും ഇന്ത്യ മെറ്റീരിയോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ ജെ രമേശ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Latest