സഊദിയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് പ്രത്യേക വി ടി എം പാക്കേജുമായി സലാമതക് മെഡിക്കല്‍

Posted on: April 15, 2019 11:51 am | Last updated: April 15, 2019 at 11:51 am

ദമാം : സന്ദര്‍ശക വിസയില്‍ ദമ്മാമിലെത്തുന്നവര്‍ക്ക് പുതിയ മെഡിക്കല്‍ (വി ടി എം) പാക്കേജുമായി സലാമതക് മെഡിക്കല്‍ സെന്റര്‍. ദമാം സഫ്വാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലാമതക് മെഡിക്കല്‍ ഗ്രൂപ്പാണ് വിസിറ്റ് വിസ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് (വി ടി എം) പാക്കേജ് സൗജന്യമായി നല്‍കുന്നത്.

സന്ദര്‍ശന വിസയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കോപ്പി, പാസ്‌പോര്ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്റ്റര്‍ ചെയ്യപ്പെടുന്നതോടെ വി ടി എം പാക്കേജില്‍ പാക്കേജ് കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് ഉപയോഗപ്പെടുത്തി സൗജന്യ കണ്‍സള്‍ട്ടേഷന്‍, എക്‌സ്‌റേ, ലാബ് തുടങ്ങിയ പരിശോധനകള്‍ക്ക് അമ്പത് ശതമാനവും, ഫര്‍മസി മരുന്നുകള്‍ക്ക് പത്ത് ശതമാനം പ്രത്യേക ഇളവും നല്‍കുന്നുണ്ട്.

സഊദിയില്‍ ലേവി നടപ്പിലാക്കിയതോടെ നിരവധി കുടുംബങ്ങളാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയിരിക്കുന്നത്. അടുത്തിടെ സഊദി സന്ദര്‍ശക വിസനിരക്ക് കുറച്ചതോടെ കൂടുതല്‍ പേര്‍ സന്ദര്‍ശനവിസയിലെത്തിയിരിക്കുന്നത്. ചികിത്സാവശ്യാര്‍ത്ഥം വന്‍ തുകയാണ് ഇവര്‍ ചിലവഴിക്കപ്പെടുന്നതെന്നും സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഏപ്രില്‍ പതിനാല് മുതല്‍ വി ടി എം പാക്കേജ് പ്രാബല്യത്തില്‍ വരുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ക്കറ്റിങ് മാനേജര്‍ ഷാകിര്‍ ഹുസൈന്‍, സലാമതക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഹിഷാം, ഓപ്പറേഷന്‍ മാനേജര്‍ അബ്ദുല്‍ റസാഖ് എന്നിവര്‍ അറിയിച്ചു.