കൊല്‍ക്കത്തയെ വീഴ്ത്തി ചെന്നൈ; ജയം അഞ്ച് വിക്കറ്റിന്

Posted on: April 14, 2019 8:09 pm | Last updated: April 15, 2019 at 10:06 am

ചെന്നൈ: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈക്ക് അഞ്ച് വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 161 റണ്‍സ് വിജയം അവസാന രണ്ട് പന്ത് ബാക്കിയിരിക്കെയാണ് ചെന്നൈ മറികടന്നത്. പുറത്താകാതെ 58 റണ്‍സെടുത്ത സുരേഷ് റൈനയും 31 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ചെന്നൈക്ക് വിജയം ഒരുക്കിയത്.
ടോസ് നേടി ചെന്നൈ ക്യാപ്റ്റന്‍ ധോണി കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏഴ് ബൗണ്ടറിയും ആറ് സിക്‌സുമടക്കം ഓാപ്പണര്‍ ലിന്ന് നേടിയ 81 റണ്‍സും 21 റണ്‍സ് നേടിയ റാണയുമാണ് കൊല്‍ക്കത്തക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.