ജാതി മാറി വിവാഹം ചെയ്തതിന് ഭര്‍ത്താവിനെ ചുമന്ന് ഭാര്യയെ നടത്തിച്ചു

Posted on: April 14, 2019 9:49 am | Last updated: April 15, 2019 at 2:24 pm

ഭോപ്പാല്‍: മറ്റൊരു ജാതിക്കാരനെ വിവാഹം ചെയ്തതിന് ശിക്ഷയായി ഗ്രാമീണര്‍ യുവതിയെക്കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി ദീര്‍ഘദൂരം നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് പ്രാകൃത സംഭവം അരങ്ങേറിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.

20 വയസിനോടടുത്ത് പ്രായമുള്ള യുവതിയെക്കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി വയലിലൂടെ നടത്തിച്ചത്. അവശയായി യുവതി ആടിയുലയുമ്പോഴും ഗ്രാമീണര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി ഝാബുവ എസ്പി വിനീത് ജെയിന്‍ പറഞ്ഞു.