Connect with us

Gulf

എയര്‍ ഇന്ത്യ, എക്‌സ്പ്രസ് സര്‍വീസുകള്‍ ഈ മാസം 16 മുതല്‍ 30 വരെ ഷാര്‍ജയില്‍ നിന്ന്

Published

|

Last Updated

ദുബൈ: ഈ മാസം 16 മുതല്‍ 30 വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ളതും തിരികെ എത്തുന്നതുമായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അധികൃതര്‍. ദുബൈ വിമാനത്താവളത്തിലെ ദക്ഷിണ റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുന്നത്. എയര്‍ ഇന്ത്യ അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസുകളായ മുംബൈ-ദുബൈ (എ ഐ 983), ചെന്നൈ-ദുബൈ (എ ഐ 906), വിശാഖപട്ടണം/ഹൈദരാബാദ്/ദുബൈ/ഹൈദരാബാദ്/വിശാഖപട്ടണം (എ ഐ 951/952), വ്യാഴം, ഞായര്‍ ദിവസങ്ങളിലെ ബംഗളുരു/ഗോവ/ദുബൈ/ഗോവ/ബംഗളുരു (എഐ 993/994) എന്നീ സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് പ്രതിദിന മംഗ്‌ളൂര്‍ സര്‍വീസുകളായ (ഐ എക്‌സ് 813/814)(ഐ എക്‌സ് 383/384), ഡല്‍ഹിയില്‍ നിന്നുള്ളതും തിരികെയുള്ളതുമായ (ഐ എക്‌സ് 141/142) സര്‍വീസിന്റെ ഞായറാഴ്ചത്തെ ഫ്‌ളൈറ്റുകള്‍, കൊച്ചിയില്‍ നിന്നും തിരികെയുള്ളതുമായ (ഐ എക്‌സ് 435/434) സര്‍വീസിന്റെ ഞായറാഴ്ച ഫ്‌ളൈറ്റുകള്‍ എന്നിവ ഷാര്‍ജയില്‍ നിന്നായിരിക്കും ഓപറേറ്റ് ചെയ്യുകയെന്ന് എയര്‍ ഇന്ത്യയുടെ വാര്‍ത്താകുറിപ്പിലുണ്ട്.