Connect with us

Gulf

കെ എം മാണിയുടെ നിര്യാണത്തില്‍ കേളി അനുശോചിച്ചു

Published

|

Last Updated

റിയാദ്: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയുടെ നിര്യാണത്തില്‍ റിയാദ് കേളി അനുശോചിച്ചു. രാഷ്ട്രീയ കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണ് മാണിയുടെ വേര്‍പാട് ഉണ്ടാക്കിയിരിക്കുന്നതെന്ന് സെക്രട്ടേറിയറ്റ്
അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

കെ എം മാണിയെന്ന പകരക്കാരനില്ലാത്ത അമരക്കാരന്‍ യാത്രയാകുമ്പോള്‍ കേരള രാഷ്ട്രീയത്തിന് അത് നികത്താനാകാത്ത നഷ്ടമാണെന്ന് ഒ ഐ സി സി ദമാം കോട്ടയം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരള നിയമസഭയില്‍ അരനൂറ്റാണ്ടിലേറെക്കാലം ഒരൊറ്റ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പാലായുടെയും ഒപ്പം കോട്ടയത്തിന്റെയും പേര് കേരള ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത രാഷ്ട്രീയ വിസ്മയമായിരുന്നു അദ്ദേഹമെന്നും തീരാദുഃഖത്തില്‍ കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും ഒപ്പം ചേരുന്നതായും ഒ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Latest