കെഎം മാണി: റെക്കോര്‍ഡുകളുടെ തോഴന്‍

Posted on: April 9, 2019 6:08 pm | Last updated: April 9, 2019 at 7:29 pm

കോട്ടയം: അര നൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തില്‍ വിളങ്ങി നിന്ന മാണി സാര്‍ സ്വന്തം പേരിലാക്കിയത് നിരവധി റെക്കോര്‍ഡുകളാണ്. 1965ല്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ കെഎം മാണി അന്ന് മുതല്‍ പാലാ നിയോജക മണ്ഡലത്തെ അല്ലാതെ മറ്റൊരു മണ്ഡലത്തെ തിരഞ്ഞെടുത്തിട്ടില്ല.

മാണിയുടെ പേരിലുള്ള ചില റെക്കോര്‍ഡുകള്‍

  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി. 8760 ദിവസം. അതായത് 24 വര്‍ഷം.
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 13 തവണ
  • കെആര്‍ ഗൗരിയമ്മക്ക് ശേഷം നിയമസഭയില്‍ 50 വര്‍ഷം തികച്ച ജനപ്രതിനിധി. 1967 മാര്‍ച്ച് മൂന്നിന് രൂപീകരിച്ച മൂന്നാം കേരള നിയമസഭയില്‍ മാര്‍ച്ച് 15ന് സത്യപ്രതിജ്ഞ ചെയ്തു. അന്ന് മുതല്‍ 2019 ഏപ്രില്‍ 9 വരെ, 18719 ദിവസം എംഎല്‍എ പദവിയില്‍. ഇതോടെ ഗൗരിയമ്മയുടെ റെക്കോര്‍ഡ് തകര്‍ന്നു.
  • ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രി (7 നിയമസഭ)
  • ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമവകുപ്പും (21 വര്‍ഷം രണ്ട് മാസം) കൈകാര്യം ചെയ്ത മന്ത്രി. റവന്യൂ, ഹൗസിംഗ്, ആഭ്യന്തരം, ജലസേചനം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തു.