കെമാറ്റ് കേരള: അപേക്ഷ മെയ് 31 വരെ

Posted on: April 8, 2019 6:47 pm | Last updated: April 8, 2019 at 6:48 pm


എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയ്ക്കുളള അപേക്ഷകള്‍ അവസാനതീയതി മെയ് 31 വൈകുന്നേരം നാല് മണിക്ക് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി അറിയിച്ചു. ജൂണ്‍ 16നാണ് പരീക്ഷ. അവസാന വര്‍ഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും kmatkerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഹെല്പ് ലൈന്‍ നമ്പര്‍ 0471-2335133, 8547255133.

ALSO READ  വൈകിയെങ്കിലും അവസാന സ്‌ഫോടനവും അപകടരഹിതം; ഗോള്‍ഡന്‍ കായലോരവും വീണു