Connect with us

First Gear

ഇന്നോവ ക്രിസ്റ്റയുടെ പരിഷ്‌കരിച്ച മോഡല്‍ പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ടൊയോട്ടയുടെ ബെസ്റ്റ് സെല്ലര്‍ ഇന്നോവ ക്രിസ്റ്റയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തി. ക്രിസ്റ്റയുടെ ഡീസല്‍ വകഭേദമാണ് പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരിച്ചത്. ഇന്റീരിയറിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

പുതിയ ക്രിസ്റ്റയുടെ സീറ്റുകള്‍ക്ക് ഐവറി നിറത്തിലുള്ള ലെതര്‍ കവറിംഗാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്രിസ്റ്റ് ബാഡ്ജിംഗും നല്‍കിയിട്ടുണ്ട്. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട്, ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് വിന്‍ഡോ ഗ്ലാസുകളാണ് പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്.

14.93 ലക്ഷം മുതല്‍ 22.43 ലക്ഷം രൂപ വരെയാണ് ക്രിസ്റ്റയുടെ വില. ടൂറിംഗ് സപോര്‍ട്ട് വിഭാഗത്തില്‍പ്പെട്ട ക്രിസ്റ്റക്ക് 18.92 മുതല്‍ 23.47 വരെയാണ് എക്‌സ്‌ഷോറൂം വില.

Latest