Connect with us

Health

കനത്ത ചൂടിൽ വേണ്ടത്ര സുരക്ഷാ സംവിധാനമില്ല മരുന്നുകളുടെ ഗുണനിലവാരം കുറയുന്നു

Published

|

Last Updated

പാലക്കാട്: കനത്ത ചൂടിൽ മരുന്നുകൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അവയുടെ ഗുണനിലവാരം കുറയാൻ കാരണമാവുന്നു. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട പല മരുന്നുകളും ശീതീ കരണ സംവിധാനമില്ലാത്ത സ്ഥലങ്ങളിലാണ് മെഡിക്കൽ സ്റ്റോറുകളിലും ആശുപത്രികളിലും സൂക്ഷിക്കുന്നത്.

ഏകദേശം 40 ശതമാനത്തിലധികം മരുന്നുകൾ 25 മുതൽ 30 ഡിഗ്രിവരെ താപനിലയിൽ സൂക്ഷിക്കേണ്ടവയാണ്. ഇതിൽ കൂടുകയോ കുറയുകയോ ചെയ്യാൻ പാടില്ല. മരുന്നുത്പാദകർകൃത്യമായ താപനിലയിൽ സൂക്ഷിച്ച് മൊത്തവിതരണ സ്ഥാപനങ്ങളിൽ എത്തിക്കുന്ന മരുന്നുകൾ ചെറുകിട വ്യാപാരികൾക്ക് എത്തിച്ച് നൽകുന്നത് യാതൊരു ശ്രദ്ധയുമില്ലാതെയാണ്.

പ്രമേഹ രോഗബാധിതർ പതിവായി ഉപയോഗിക്കുന്ന ഇൻസുലിൻ സൂക്ഷിക്കേണ്ടത് രണ്ട് മുതൽ എട്ട് ഡിഗ്രിവരെ താപനിലയിലാണ്. എന്നാൽ മൊത്തവ്യാപാരികൾ ചെറുകിടവ്യാപാരികൾക്ക് വിതരണം ചെയ്യുമ്പോൾ ഇത് പാലിക്കുന്നില്ല. ഒരു പ്ലാസ്റ്റിക് കൂട്ടിൽ ഇൻസുലിൻ കുപ്പികൾ വെച്ച് അതോടൊപ്പം ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ള രണ്ടോ മൂന്നോ ചെറിയ കുപ്പി തണുപ്പിച്ച/ ഐസ് പോലെയാക്കിയ വെള്ളം കൂടി വെച്ച് പാക്ക് ചെയ്താണ് ഇവർ ഇത് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോൾ 40 ഡിഗ്രിക്കും മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.
മരുന്നുകൾ കുറഞ്ഞ താ

പനിലയിൽ സൂക്ഷിക്കണമെന്ന നിർദേശങ്ങൾ മിക്ക മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും പാലിക്കുന്നില്ല. മിക്ക മരുന്നുകളും 25 ഡിഗ്രിക്ക് താഴെയുള്ള താപനിലയിൽ സൂക്ഷിക്കണമെന്ന് മരുന്ന് കമ്പനികൾ തന്നെ മുന്നറിയിപ്പ് നൽകുന്നു.

താപനില വർധിക്കുന്നതോടെ മരുന്നിന്റെ രാസഘടനയിൽ മാറ്റം സംഭവിക്കുകയും ഗുണനിലവാരം കുറയുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകൾ രോഗി ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്നും ഡോക്ടർമാർ പറയുന്നു. ഏറ്റവും താഴ്ന്ന താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ മാത്രമാണ് ശീതീകരിച്ച് സൂക്ഷിക്കുന്നത്.

ബാക്കിയുള്ള മരുന്നുകൾ എയർകണ്ടീഷൻ മുറിയിൽ വെക്കാൻ പോലും പലരും തയ്യാറാകുന്നില്ല. ഇതിനെതിരെ ഡ്രഗ് കൺട്രോൾ വകുപ്പ് കർശന നടപടി എടുക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. വിദേശ രാജ്യങ്ങളിൽ ഔഷധങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറികളും ഫ്രീസർ അടക്കമുള്ള വസ്തുക്കളും മണിക്കൂർ ഇടവിട്ട് താപനില പരിശോധനക്ക് വിധേയമാക്കുകയും ക്രമീകരിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനം നിലവിലുണ്ട്.

Latest