Connect with us

International

അമേരിക്കന്‍ ആരോപണം തള്ളി: പാക് വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ഭികരതക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക്ക് യുദ്ധവിമാനം തകര്‍ത്തതിന് തെളിവില്ലെന്ന അമേരിക്കയുടെ ആരോപണം തള്ളി ഇന്ത്യന്‍ വ്യോമസേന.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒന്ന് മിഗ് 21ഉം മറ്റേത് പാക് എഫ് 16 വിമാനത്തിന്റേതുമാണ്. എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ സേനക്ക് ലഭിച്ചിട്ടുണ്ട്. തകര്‍ന്ന വിമാന അവശിഷ്ടത്തില്‍ നിന്നും എഫ് 16 വിമാനത്തിലുള്ള ഇലക്ട്രോണിക് സിഗ്നേച്ചറുകളും മറ്റും വ്യക്തമായിരുന്നെന്നും വ്യോമസേന വക്താവ് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് എഫ്-16 വിമാനത്തിന് നേരെ വെടി ഉതിര്‍ത്തിരുന്നെന്നും വ്യോമസേന വക്താവ് പറഞ്ഞു.
പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി യു എസ് മാഗസിനാണ് രംഗത്തെത്തിയത്.. പാക് എഫ്-16 വിമാനങ്ങളുടെ കണക്ക് അമേരിക്ക എടുത്തിട്ടുണ്ടെന്നും അതില്‍ കുറവു വന്നതായി കണ്ടെത്തിയില്ലെന്നും യു എസ് പ്രതിരോധ വകുപ്പിലെ രണ്ട് ഉന്നതോദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാഗസിന്‍ പറഞ്ഞിരുന്നു.

അംറാം എന്ന വിമാനവേധ മിസൈലിന്റെ ഭാഗങ്ങള്‍ ഫെബ്രുവരി 28ന് ഇന്ത്യന്‍ വ്യോമസേന പ്രദര്‍ശിപ്പിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ പാക്കിസ്ഥാന്റെ ഏതെങ്കിലുമൊരു എഫ്-16 വിമാനം ഇന്ത്യ തകര്‍ത്തതിന് തെളിവൊന്നുമില്ലെന്നാണ് ഇവര്‍ പറഞ്ഞത്.

ഇന്ത്യന്‍ വ്യോമസേനാ കമാന്‍ഡന്റ് അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് എഫ്-16 വിമാനത്തിനു നേരെ വെടിയുതിര്‍ത്തിട്ടുണ്ടാകാമെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടുണ്ടാകില്ലെന്ന് ഫോറിന്‍ പോളിസിയുടെ റിപ്പോര്‍ലുണ്ടായിരുന്നു. ഇത് പൂര്‍ണമായും തള്ളിക്കൊണ്ടാണ് വ്യോമസേന രംഗത്തെത്തിയത്.