Connect with us

National

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

Published

|

Last Updated

റായ്പൂര്‍: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം.

പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്ന ജവാന്മാര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂറുകളോളം നീണ്ടുനിന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു….