Connect with us

Kerala

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ നിര്‍ദേശം നല്‍കി.

കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഫേസ്ബുക്ക് പേജിലൂടെ രാഷട്രീയ പാര്‍ട്ടികളേയും നേതാക്കളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടുവെന്നതാണ് പരാതി. ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന്‍ അംഗം രാഷട്രീയ ചായ് വോടെ പെരുമാറരുതെന്ന് നിയമം ഷാഹിദ കമാല്‍ ലംഘിച്ചെന്നും പരാതിയിലുണ്ട്.

Latest