Connect with us

Education

മർകസ് ഗാർഡൻ മദീനത്തൂന്നൂർ: അഡ്മിഷൻ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് : മർകസ് ഗാർഡനിലെ മദീനത്തൂന്നൂർ കോളജ് ഓഫ് ഇസ്‌ലാമിക് സയൻസ്, സയൻസ് അക്കാദമി, ഫിനിഷിംഗ് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസ് കഴിഞ്ഞവർക്ക് സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ ആഴത്തിലുള്ള ഇസ്‌ലാമിക് സ്റ്റഡീസ് പഠനമാണ് ഇവിടെ ഒരുക്കുന്നത്. കോസ്‌മോപൊളിറ്റൻ സ്‌കോളേഴ്‌സിനെ രൂപപ്പെടുത്താനുള്ള സംവിധാനം ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. ഹാഫിളുകൾക്ക് ദൗറയോടെയുള്ള പ്രത്യേക ബാച്ചും പ്രവർത്തിക്കുന്നു. അഭിരുചിയനുസരിച്ച് രണ്ട് വർഷത്തിന് ശേഷം ഹ്യൂമാനിറ്റീസ്, ലിറ്ററേച്ചർ, മോഡേൺ ലോ, കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുക്കാം. പ്രാപ്തരായ വിദ്യാർഥികൾക്ക് സിവിൽ സർവീസ്, ചാർട്ടേഡ് അക്കൗണ്ടിംഗ് കോച്ചിംഗും വിവിധ പരിശീലനങ്ങളും നൽകുന്നു.

ഹയർ സെക്കൻഡറി പ്രവേശന പരീക്ഷ ഈ മാസം 22ന് ഇന്ത്യയിലെയും വിദേശത്തെയും വിവിധ സെന്ററുകളിൽ നടക്കും. ബാച്ചിലർ ഇൻ ഇസ്‌ലാമിക് സയൻസിലേക്കുള്ള എൻട്രൻസ് ഈ മാസം 15നാണ്. എട്ടാം ക്ലാസ് മുതൽ പാരമ്പര്യ ഇസ്‌ലാമിക ടെക്സ്റ്റുകളുടെ ആധികാരിക വായനയും മോഡേൺ സയൻസ് പഠനവും ഉൾക്കൊള്ളുന്ന ആറ് വർഷത്തെ കോഴ്‌സാണ് സയൻസ് അക്കാദമിയിൽ നൽകുന്നത്. ഈ മാസം 19ന് രാവിലെ ഒമ്പത് മണിക്ക് മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന പ്രവേശന പരീക്ഷയിൽ തിരഞ്ഞെടുക്കുന്ന 25 പേർക്കും ഈ മാസം 22 ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്ന 80 പേർക്കുമാണ് അവസരം.ഈ വർഷം എസ് എസ് എൽ സി പൂർത്തിയായ വിദ്യാർഥികൾക്ക് ഈ മാസം 11, 12, 13 തീയതികളിൽ മർകസ് ഗാർഡനിൽ വെച്ച് അക്കാദമിക് ബ്രിഡ്ജ് കോഴ്‌സ് നടക്കും. കൂടുതൽ അന്വേഷണങ്ങൾക്ക്: +91 97472 15499, +91 95628 18812, +91 75609 24996, +91 95620 43493 ഈ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.