രാഹുല്‍ ഫാസിസത്തിനെതിരായ പോരാളി; സ്ഥാനാര്‍ഥിത്വം ഒഴിവാക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു: മുല്ലപ്പള്ളി

Posted on: March 31, 2019 12:40 pm | Last updated: March 31, 2019 at 8:11 pm

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് നല്ല വിശ്വാസമുണ്ടായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദക്ഷിണേന്ത്യയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ മത്സരിച്ചപ്പോള്‍ വലിയ നേട്ടം കൈവരിക്കാനായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫാസിസത്തിനെതിരായ പോരാട്ടത്തിലെ പോരാളിയാണ് രാഹുല്‍. ഇടതുപക്ഷം രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഒഴിവാക്കാന്‍വേണ്ടി ശ്രമിച്ചിട്ടുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിന്നീട് വെളിപ്പെടുത്തും.മതേതര ജനാധിപത്യ ബദലെന്നത് കോണ്‍ഗ്രസ് ആശയമാണ്. കോടിയേര് ബാലകൃഷ്ണനടക്കമുള്ളവര്‍ പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുത്ത് അയച്ചവരാണ് മതേതര ബദലിന് തുരങ്കം വെച്ചത്. കേരളത്തില്‍ ഇത് നടപ്പാക്കാനാകാത്തതും അതുകൊണ്ടാണ്. കോടിയേരിയും പിണറായിയുമാണ് മതേതര ബദല്‍ പൊളിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.