തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയ സംഭവം; ശ്രീകാര്യം സ്വദേശി പിടിയില്‍

Posted on: March 31, 2019 10:01 am | Last updated: March 31, 2019 at 11:55 am

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം അര്‍ധരാത്രിയില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. ഡ്രോണിന്റെ ഉടമ ശ്രീകാര്യം സ്വദേശി നൗഷാദാണ് പിടിയിലായത്. ഇയാളില്‍നിന്നും ഡ്രോണിന്റെ റിമോട്ട് പോലീസ് പിടിച്ചെടുത്തു.

ഡ്രോണ്‍ പറത്തിയതായി ഇയാള്‍ സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.വിദേശത്തുള്ള ബന്ധുവാണ് നൗഷാദിന് ഡ്രോണ്‍ സമ്മാനിച്ചത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ കോവളം , കൊച്ചുവേളി തീരപ്രദേശങ്ങളിലും പാളയത്തും വിമാനത്താവളത്തിന് സമീപത്തും ഡ്രോണുകള്‍ പറന്നതായി കണ്ടെത്തിയിരുന്നു. സുരക്ഷാ മേഖലകളില്‍ ഡ്രോണുകള്‍ പറന്ന സംഭവം ഏറെ വിവാദമായിരുന്നു.