മുനമ്പത്തുനിന്നുപോയ ബോട്ടും കപ്പലും കൂട്ടിയിടിച്ചു; ബോട്ടുടമയും ക്യാപ്റ്റനും പരാതി നല്‍കി

Posted on: March 30, 2019 3:25 pm | Last updated: March 30, 2019 at 3:25 pm

കൊച്ചി: മുനമ്പത്തുനിന്നും 11 പേരുമായി മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചതായി പരാതി. മുനമ്പം സ്വദേശി ഫ്രാങ്കോയുടെ സില്‍വിയ എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. മുനമ്പത്തുനിന്നും അമ്പത് നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിന് സമീപമാണ് അപകടം.ശനിയാഴ്ച പുലര്‍ച്ചെ 1.2ഓടെയാണ് സംഭവം .

ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ നിസാര പരുക്കേറ്റ മൂന്ന് തൊഴിലാളികളെ അയ്യമ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേ സമയം ഇന്നലെ രാത്രി കപ്പലില്‍ ബോട്ട് ഇടിച്ചെന്ന് ഗുജറാത്തില്‍നിന്നും കൊളംബോയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്ക് കപ്പലിന്റെ ക്യാപ്റ്റന്‍ എംഎംഡിക്ക് പരാതി നല്‍കി. ഈ പരാതിയും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.