കുമ്മനത്തിന്റെ വരുമാനം ₹31.83 ലക്ഷം

Posted on: March 30, 2019 11:36 am | Last updated: March 30, 2019 at 11:37 am


തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയും മുതിർന്ന സംഘ്പരിവാർ നേതാവുമായ കുമ്മനം രാജശേഖരന്റെ ആകെ വരുമാനം ₹31,83,871 ലക്ഷം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണിൽ കാണിച്ച ആകെ വരുമാനമാണിത്. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം കമ്മീഷന് മുന്നിൽ നൽകിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ കൈവശമുള്ള പണം ₹ 513 മാത്രമാണ്. ₹ 1,05,232 യുടെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. സ്വന്തമായി കൃഷിഭൂമിയില്ല.

എന്നാൽ കാർഷികേതര ഭൂമിയായി നടപ്പ് കമ്പോള മൂല്യം പത്ത് ലക്ഷം രൂപയുടെ പത്ത് സെന്റ് ഭൂമിയുണ്ട്. ഇത് പിന്തുടർച്ചയായി ലഭിച്ചത്. ജീവിത പങ്കാളി ഇല്ലെന്നും രണ്ട് ക്രിമിനൽ കേസുകളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ ന്യായപൂർവമായ ആജ്ഞ ധിക്കരിച്ച് പൊതുസ്ഥലത്ത് തടസ്സം സൃഷ്ടിച്ച് നിയമവിരുദ്ധമായി സംഘംചേർന്ന കുറ്റത്തിനാണ് കേസുകൾ നിലവിലുള്ളത്. ബി എസ് സി ബോട്ടണി ബിരുദധാരിയാണെന്നും രേഖകളിൽ പറയുന്നുണ്ട്.