ലോകമാകെ സഞ്ചരിക്കുന്ന മോദി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണുന്നില്ല: പ്രിയങ്ക

Posted on: March 29, 2019 6:59 pm | Last updated: March 29, 2019 at 7:26 pm

ഫൈസാബാദ്: ലോകം ചുറ്റിയുള്ള സഞ്ചാരം പ്രധാന പരിപാടിയാക്കിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസിയിലെ ഒരു ഗ്രാമം പോലും അഞ്ച് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ ഫൈസാബാദില്‍ തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെയാണ് മോദിയെ പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചത്.

മോദി നിങ്ങളുടെ ഗ്രാമം സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന ചോദിച്ചപ്പോള്‍ ഇല്ല എന്ന ഗ്രാമീണരുടെ മറുപടി കേട്ടപ്പോള്‍ ആകെ മരവിച്ചു പോയെന്ന് പ്രിയങ്ക പറഞ്ഞു. ലോകമാകെ സഞ്ചരിച്ച് എല്ലാവരെയും ആശ്ലേഷിക്കുന്ന പ്രധാന മന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാനോ ആശ്ലേഷിക്കാനോ ഇതേവരെ തയാറായില്ല.

രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി സമയം ചെലവഴിക്കാത്തതും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാത്തതും ചെറുതല്ല, വലിയ പ്രശ്‌നം തന്നെയാണെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ALSO READ  യു പിയില്‍ യാത്രക്കാര്‍ക്ക് ബിസ്‌കറ്റ് പാക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത് റെയില്‍വേ ഉദ്യോഗസ്ഥന്‍; സസ്‌പെന്‍ഷന്‍