Connect with us

National

ട്രെയിനുകളില്‍ ബിജെപി മുദ്രാവാക്യം പതിച്ച കപ്പില്‍ ചായ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചുള്ള എയര്‍ലൈന്‍, റെയില്‍വേ ടിക്കറ്റുകള്‍ പിന്‍വലിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മുദ്രാവാക്യം പതിച്ച ചായകപ്പും വിവാദമാകുന്നു. ശതാബ്ദി ട്രെയിനുകളിലാണ് മോദിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ മേം ഭീ ചൗക്കീദാര്‍ എന്ന് രേഖപ്പെടുത്തിയ ഡിസ്‌പോസിബിള്‍ കപ്പില്‍ ചായ വിതരണം ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കപ്പ് പിന്‍വലിക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കി. കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

കത്‌ഗോഡാം ശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലാണ് ബിജെപി മുദ്രാവാക്യമുള്ള കപ്പില്‍ ചായ വിതരണം ചെയ്തത്. നിരവധി പേര്‍ ഇത് ഫോട്ടോ എടുത്ത് ട്വീറ്റ് ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. സങ്കല്‍പ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയാണ് ചായക്കപ്പില്‍ ഈ പരസ്യം നല്‍കിയത്.

നേരത്തെ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച റെയില്‍വേ ടിക്കറ്റ് വിവാദമായിരുന്നു. ഇത് ബോധപൂര്‍വം ചെയ്തതല്ലെന്ന് വ്യക്തമാക്കി ടിക്കറ്റ് പിന്‍വലിച്ച് റെയില്‍വേ തടിയിരൂകയായിരുന്നു. എയര്‍ ഇന്ത്യയുടെയും ഗോ എയറിന്റെയും ബോര്‍ഡിംഗ് പാസ്സിലും മോദി ചിത്രം വന്നിരുന്നു. ഇതും വിവാദത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

Latest