മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡന കേസെടുത്തു

Posted on: March 29, 2019 12:17 pm | Last updated: March 29, 2019 at 12:17 pm

കൊല്ലം: ഓച്ചിറയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് റോഷനെതിരെ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നിലവില്‍ പോക്‌സോ വകുപ്പ് ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് ലൈംഗിക പീഡനത്തിനു കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി വൈകിയാണ് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായത്. മുംബൈയില്‍വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി.