Connect with us

Kerala

കോഴിക്കോട്ടെ എന്‍ ഡി എ സ്ഥാനാര്‍ഥി റിമാന്‍ഡില്‍

Published

|

Last Updated

പത്തനംതിട്ട: യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ അഡ്വ. കെ പി പ്രകാശ് ബാബു റിമാന്‍ഡില്‍. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് റിമാന്റ് ചെയ്തത്.

ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ അക്രമിച്ച കേസില്‍ 14 ദിവസത്തേക്കാണ് പ്രകാശ്ബാബുവിനെ റിമാന്‍ഡ് ചെയ്തത്. വധശ്രം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രകാശ്ബാബുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.
ശബരിമലയില്‍ സ്ത്രീകളെ അക്രമിച്ചതുമായി ബന്ധപ്പെട്ട് നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസുണ്ട്. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം തടവില്‍ കഴിഞ്ഞ ശേഷമാണ് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പുറത്തുവന്നത്. അദ്ദേഹം ഇപ്പോള്‍ പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാണ്.