ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Posted on: March 28, 2019 9:14 am | Last updated: March 28, 2019 at 12:53 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ ദക്ഷിണ കശ്മീരിലെ കെല്ലാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സി ആര്‍ പി എഫും പോലീസു സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംയുക്ത സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

പ്രദേശത്തു നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ച ഇമാം സാഹിബ് മേഖലയില്‍ നടന്ന വെടിവെപ്പിനിടെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.

 

ALSO READ  കശ്മീരില്‍ ബി ജെ പി നേതാവ് ശൈഖ് വസീമിനെയും പിതാവിനെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു