ധാക്ക: ബംഗ്ലാദേശില്‍ യുവതി ആദ്യ കുഞ്ഞിന് ജന്മം നല്‍കി 26 ദിവസത്തിന് ശേഷം ഇരട്ടകുട്ടികളെയും പ്രസവിച്ചു. ഷിംലഗച്ചി ഗ്രാമത്തിലെ ആരിഫ സുല്‍ത്താന എന്ന യുവതിക്കാണ് ഈ അപൂര്‍വ അനുഭവമുണ്ടായത്. യുവതിക്ക് ഇരട്ട ഗര്‍ഭപാത്രങ്ങള്‍ ഉള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈദ്യശാസ്ത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഇത്തരം പ്രസവം.
ഫെബ്രുവരി 25ന് കുല്‍ന മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആരിഫ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് മാര്‍ച്ച് 22ന് ജെസോറാമിലെ മറ്റൊരു ആശുപത്രിയില്‍ വെച്ച് ഇരട്ടകുട്ടികള്‍ക്കും ജന്മം നല്‍കുകയായിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുട്ടികളും മാതാവും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.