സഊദിയില്‍ കാലാവധി കഴിഞ്ഞ ഈത്തപ്പഴം പിടികൂടി

Posted on: March 27, 2019 7:20 pm | Last updated: March 27, 2019 at 7:20 pm

റിയാദ് : സഊദിയിലെ റിയാദില്‍ നടത്തിയ പരിശോധനകളില്‍ ഇരുനൂറ്റി എണ്‍പത് ടണ്‍ കാലാവധി കഴിഞ്ഞ ഈത്തപ്പഴം പിടികൂടിയതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു .

ഈത്തപ്പഴ ഫാക്ടറികളില്‍ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞവ പിടികൂടിയത് .നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.