ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് അനുമതി ആവശ്യമില്ലെന്ന് തിര. കമ്മീഷന്‍

Posted on: March 27, 2019 5:54 pm | Last updated: March 27, 2019 at 5:54 pm

ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപഗ്രഹവേധ മിസൈല്‍ നേട്ടം കൈവരിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നിരുന്നു. അതില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പെരുമാറ്റച്ചട്ടം ബാധകമല്ല. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി ഇതിന് ആവശ്യമില്ലെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.