Connect with us

National

കോണ്‍ഗ്രസ് പദ്ധതി ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: രാഹുല്‍

Published

|

Last Updated

ഗംഗാനഗര്‍: ദാരിദ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് പാവപ്പെട്ട കുടുംബങ്ങള്‍ മാസം ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയെന്ന് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം രാജ്യത്തെ ദാരിദ്ര്യ നിര്‍മാര്‍ജനമാണ്. ഇതിനായി രാജ്യ ചിരിത്രത്തിലെ ഏറ്റവും വലിയ ഒരു പദ്ധതിയാണ് കഴിഞ്ഞ ദിവസം താന്‍ പ്രഖ്യാപിച്ചത്. പദ്ധതി നടപ്പായികഴിഞ്ഞാല്‍ ദരിദ്രനായി രാജ്യത്ത് ഒരു പൗരനും ഉണ്ടാകില്ല. കഴിഞ്ഞ ആറ് മാസമായിപാര്‍ട്ടി ആലോചിച്ചെടുത്ത പദ്ധതിയാണിതെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലെ സൂറത്ത്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സമ്പത്ത് മോദി പണക്കാര്‍ക്ക് നല്‍കുമ്പോള്‍ കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് പണം നല്‍കുന്നു. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ രാജ്യത്തെ കര്‍ഷക കുടുംബങ്ങളുടെയോ, തൊഴിലില്ലാത്ത ചെറുപ്പാകാരുടെ യോ കുടുംബത്തിന്റെയോ കാവല്‍ക്കാരനായി മോദി കണ്ടിട്ടില്ല. അദ്ദേഹം അനില്‍ അംബാനിയുടെയും നീരവ് മോദിയുടെയും കാവല്‍ക്കാരനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.