ഭരണഘടന മൂല്ല്യങ്ങള്‍ സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണം: കെ സി ബി സി

Posted on: March 26, 2019 4:14 pm | Last updated: March 26, 2019 at 8:01 pm

കോട്ടയം: തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കേരളത്തിലെ കത്തോലിക് ബിഷപ്പ് കൗണ്‍സില്‍ (കെ സി ബി സി) സര്‍ക്കുലര്‍ പുറത്തിറക്കി. ഭരണഘടന മൂല്ല്യങ്ങള്‍ സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണമെന്ന് സര്‍ക്കുലര്‍ പറയുന്നു. ഒരു മുന്നണിയോടും പ്രത്യേക ആഭിമുഖ്യമില്ലെ. അംഗങ്ങള്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാം. അംഗങ്ങളുടെ രാഷ്ട്രീയത്തില്‍ സഭ ഇടപെടില്ല. ദളിത്-ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒപ്പം നില്‍ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കണം. ഇവരെ അധികാരത്തിലെത്തിക്കണം.

ഭക്ഷണത്തിന്റെയോ, മറ്റ് കാര്യങ്ങളുടെയോ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ സഭാഅംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കുലര്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പ് സുസെപാക്യത്തിന്റെ പേരിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏഴിന് ക്രൈസ്തവ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുമെന്നാണ് റിപ്പോര്‍ട്ട്.