ജയപ്രദ ബി ജെ പിയില്‍

Posted on: March 26, 2019 1:58 pm | Last updated: March 26, 2019 at 2:31 pm

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം പിയും സിനിമാതാരവുമായ ജയപ്രദ ബി ജെ പിയില്‍. 2004ലും 2009ലും റാംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എസ് പി ടിക്കറ്റില്‍ ജയിച്ച് കയറിയ ജയപ്രദ പിന്നീട് പാര്‍ട്ടിയുമായി അകലുകയായിരുന്നു. ബി ജെ പിയിലെത്തിയെങ്കിലും റാംപൂരില്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ ജയപ്രദ തീരുമാനം എടുത്തിട്ടില്ല.
സിനിമയോ, രാഷ്ട്രീയമോ ഏതായാലും ം തനിക്ക് പറ്റുന്നതിന്റെ പരാമവധി ചെയ്യാറുണ്ട്. ബി ജെ പിയില്‍ ലഭിച്ച സ്വീകരണത്തില്‍ സന്തോഷമുണ്ട്. ആദ്യം ടി ഡി പിയിലും പിന്നീട് സമാജ്വാദി പാര്‍ട്ടിയിലും താന്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മികച്ച ഒരു നേതാവായ നരേന്ദ്ര മോദിക്ക് കഴീയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. തന്റെ കഴിവിന്റെ പരമാവധി പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും ജയപ്രദ പറഞ്ഞു.