Connect with us

Kerala

ചൂട് വര്‍ധിക്കും; ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആരോഗ്യ വകുപ്പും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 28 വരെ ശരാശരിയെക്കാള്‍ നാല് ഡിഗ്രി വരെ ചൂട് വര്‍ധിക്കും.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഇന്ന് ശരാശരിയില്‍ നിന്ന് നാലു ഡിഗ്രി വരെ ചൂടു വര്‍ധിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 28 വരെ മൂന്നു ഡിഗ്രിയോളം ചൂട് കൂടും.

സംസ്ഥാനത്തിന്റെ പലഭാഗത്തായി തിങ്കളാഴ്ച നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റു. കൊല്ലം, ആലപ്പുഴ, പാലക്കാട്-ആറു പേര്‍ വീതം, പത്തനംതിട്ട-അഞ്ച്, കണ്ണൂര്‍, എറണാകുളം-നാല്, കോഴിക്കോട്-മൂന്ന്, മലപ്പുറം, കാസര്‍കോട്-രണ്ട്, തൃശൂര്‍-ഒന്ന് എന്നിങ്ങനെയാണ് പൊള്ളലേറ്റവരുടെ കണക്ക്. സൂര്യാതപമേറ്റ് മൃഗങ്ങള്‍ ചാകുന്നതും പതിവായിട്ടുണ്ട്.