National
രാഹുല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: സുര്‍ജേവാല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രണ്ടാമതൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ക്ഷണമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെയ്ഡ് ട്രോളുകള്‍ക്ക് അമേഠിയില്‍ രാഹുലിന്റെ വിജയം തടയാനാകില്ല. അമേഠി അദ്ദേഹത്തിന്റെ കര്‍മമണ്ഡലമാണെന്നും രണ്‍ദീപ് സിംഗ് പറഞ്ഞു.
---- facebook comment plugin here -----


