Connect with us

National

മുത്വലാഖ്: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മുത്വലാഖ് ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി സുപ്രീം കോടതി തള്ളി. കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. വിഷയത്തില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19ന് കേന്ദ്ര കാബിനറ്റില്‍ ആദ്യമായി പാസാക്കി മണിക്കൂറുകള്‍ക്കകമാണ് ബില്‍ നടപ്പില്‍ വരുത്തിയത്. പിന്നീട് മൂന്നു തവണയാണ് ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 21നാണ് അവസാനമായി ബില്‍ പുറപ്പെടുവിച്ചത്.