താപനില ഉയരുന്നു; രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണം, ചുട്ടുപൊള്ളി കേരളം

Posted on: March 25, 2019 1:10 pm | Last updated: March 25, 2019 at 2:47 pm

കോഴിക്കോട്:ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹ
ചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് താപനില ശരാശരിയില്‍ നിന്ന് നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പത്ത് ജില്ലകളില്‍ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്. ഇവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് കൂടി കൂടി സൂര്യഘാത മുന്നറിയിപ്പ് കാലാവസ്ഥ വിഭാഗം പുറപ്പെടുവിച്ചു.

നിലവിലെ അവസ്ഥ പ്രകാരം 40 ഡിഗ്രിക്ക് മുകളിലേക്ക് താപനില എത്തിയേക്കും.വേനല്‍ മഴ ഇല്ലാത്തതും അന്തരീക്ഷത്തിലെ ആര്‍ദ്രത കുറയുകയും ചെയ്തതാണ് കേരളത്തില്‍ ചൂട് വര്‍ധിക്കുവാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
പാലക്കാടാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 40 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് അനുഭവപ്പെടുന്നത്.

കൊല്ലം ആലപ്പുഴ, പത്തനംതിട്ട കോട്ടയം എറണാകുളം തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ നാലു ഡിഗ്രിവരെയും തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രിവരെയും ഉയര്‍ന്നേക്കും.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് 111 പേര്‍ക്ക് സൂര്യാഘാതമേറ്റതായാണ് റിപ്പോര്‍ട്ട്. ഇന്നലെ മൂന്ന് പേരാണ് സൂര്യഘാതമേറ്റ് മരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലായിരുന്നു മരണം.

ശ്രദ്ധിക്കുക: