എ എ പിയുമായി സഖ്യം: രാഹുല്‍ ഡല്‍ഹി നേതാക്കളുമായി ചര്‍ച്ച നടത്തും

Posted on: March 25, 2019 12:08 pm | Last updated: March 25, 2019 at 1:55 pm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപവത്കരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹി ഘടകം നേതാക്കളെ കാണും. രാഹുലിന്റെ വസതിയിലായിരിക്കും കൂടിക്കാഴ്ച നടക്കുക. തിരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം അവശേഷിക്കെ, സഖ്യ വിഷയത്തില്‍ കൃത്യമായൊരു തീരുമാനമെടുക്കാന്‍ ഇതേവരെ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല.

സഖ്യത്തിനു താത്പര്യമില്ലെന്ന് ഇരു പാര്‍ട്ടികളും ആവര്‍ത്തിച്ചു വ്യക്തമാക്കുകയും എ എ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലും പാര്‍ട്ടി മധ്യസ്ഥന്മാര്‍ ഏതെങ്കിലും വിധത്തിലുള്ള സമവായത്തിനു ശ്രമിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.

‘ഇന്ന് വൈകുന്നേരത്തോടെ വിഷയത്തില്‍ ക്രിയാത്മകമായ എന്തെങ്കിലും കേള്‍ക്കാനാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ചില ഉയര്‍ന്ന നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും’- ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ ചുമതലയുള്ള പി സി ചാക്കോ പറഞ്ഞു.