മത്സരിക്കാനില്ലെന്ന് കമല്‍ ഹാസന്‍; എം എന്‍ എം രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

Posted on: March 24, 2019 11:35 pm | Last updated: March 25, 2019 at 11:46 am

 

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം (എം എന്‍ എം) നേതാവുമായ കമല്‍ ഹാസന്‍. ചെന്നൈയില്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയും സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടികയും പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും തന്റെ തന്നെ മുഖമാണെന്നും തേരിനു പകരം തേരാളിയാകുന്നതിലാണ് അഭിമാനമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും പാര്‍ട്ടി അണികളുടെ സമ്മതം കാത്തിരിക്കുകയാണെന്നുമായിരുന്നു കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

50 ലക്ഷം തൊഴിലവസരങ്ങള്‍, സ്ത്രീകള്‍ക്ക് തുല്യ വേതനവും സംവരണവും, കര്‍ഷകര്‍ക്ക് നൂറു ശതമാനം ആദായം തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ എം എന്‍ എം പ്രകടന പത്രികയില്‍ നല്‍കിയിട്ടുണ്ട്.