ഏറ്റ്മാനൂരില്‍ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Posted on: March 24, 2019 2:22 pm | Last updated: March 24, 2019 at 2:22 pm

കോട്ടയം: ഏറ്റ്മാനൂര്‍ കാണക്കാരിയില്‍ വൃദ്ധയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാണക്കാരി പട്ടിത്താനം വിക്ടര്‍ ജോര്‍ജ് റോഡിന് സമീപം വാവക്കാലായില്‍ ചിന്നമ്മ ജോസഫിന്റെ(80)മൃതദേഹമാണ് കണ്ടെത്തിയത്.

മകന്‍ ബിനുവിനൊപ്പമാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്. ബിനുവാണ് മൃതദേഹം കണ്ട് സംഭവം പുറത്തറിയിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങളും തലമുടിയും പൂര്‍ണമായി കത്തിയ നിലയിലാണ്. മകന്‍ ബിനുവില്‍നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.