റിയാദ് ഒട്ടകമേളക്ക് പ്രൗഢസമാപനം

Posted on: March 24, 2019 9:53 am | Last updated: March 24, 2019 at 9:53 am

റിയാദ്: മൂന്നാമത് കിംഗ് അബ്ദുല്‍ അസീസ് ഒട്ടക മേളക്ക് റിയാദില്‍ പ്രൗഢസമാപനം.സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവിന്റെ നേതൃത്തിലായിരുന്നു സമാപന ചടങ്ങുകള്‍.ഇതോടെ ഫെബ്രുവരി അഞ്ചിന് ആരംഭിച്ച 46 ദിവസം നീണ്ടു നിന്ന മത്സരങ്ങള്‍ക്ക് പരിസമാപ്തിയായി .തലസ്ഥാനമായ നഗരമായ റിയാദിന്റെ കിഴക്ക് പടിഞ്ഞാറന്‍ പ്രദേശമായ സായാഹ്ദ ഡിസ്ട്രിക്റ്റിലെ അല്‍ദഹ്ന മരുഭൂമിയിലാണ് സാംസ്‌കാരിക ആഘോഷങ്ങളിലൊന്നായ ഒട്ടക മേള നഗരി,ഒട്ടകങ്ങളുടെ സൗന്ദര്യ ഓട്ട മത്സരങ്ങളാണ് പരിപാടിയുടെ മുഖ്യ ഇനം .

മേളയില്‍ ഒട്ടകങ്ങളുടെ പ്രദര്‍ശനവും, ലേലവും ഉണ്ടായിരുന്നു .കരകൗശല മേള, ഭക്ഷ്യമേള , വിവിധ കലാപരിപാടികള്‍ എന്നിവയും ജീവിതത്തിലും സംസ്‌കാരത്തിലും ഒട്ടകത്തിെന്റ പ്രാധാന്യത്തേ വിളിച്ചറിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ പരിപാടികള്‍ .ഉത്സവത്തിന്റെ വിജയികള്‍ക്ക് സല്‍മാന്‍ രാജാവ് സമ്മാനങ്ങള്‍ നല്‍കി.സമാപനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും , സഊദിയുടെ പാരമ്പര്യ നൃത്ത രൂപം ‘അര്‍ദ’ പരിപാടിയിലും സല്‍മാന്‍ രാജാവ് പങ്കെടുത്തു .കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍,റിയാദ് ഗവര്‍ണ്ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍,ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍,സൗദി കാമല്‍ ക്ലബ് ചെയര്മാന്‍ ഫഹദ് ബിന്‍ ഫലാഹ്,ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ,സമാപന പരിപാടികളില്‍ പ്രത്യേക അഥിതികളായി കിര്‍ഗിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദലി അബില്‍ഗേസിയേവ്,കുവൈത്ത് രാജകുമാരന്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്,ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ പ്രതിനിധി ശൈഖ് സഅദ് ബിന്‍ മുഹമ്മദ് അല്‍സാദി,ബഹ്‌റൈന്‍ രാജാവ് ചാരിറ്റി വര്‍ക്ക്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ഖലീഫ, മൗറിത്താനിയ സാംസ്‌കാരിക വകുപ്പ് വക്താവ് മുഹമ്മദ് ഔദ് മഹം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു