വയനാടും വടകരയുമില്ലാതെ കോണ്‍ഗ്രസ്സിന്റെ എട്ടാം സ്ഥാനാര്‍ഥി പട്ടിക

Posted on: March 24, 2019 8:52 am | Last updated: March 24, 2019 at 11:03 am

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ എട്ടാം സ്ഥാനാര്‍ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ടില്ല. ശനിയാഴ്ച പുറത്തുവിട്ട പട്ടികയില്‍ കര്‍ണാടകയിലെ 18 മണ്ഡലങ്ങളിലെയും മധ്യപ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്.

ഇതു കൂടാതെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെയും സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയസിങ് മധ്യപ്രദേശിലെ ഭോപ്പാലിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുമാണ് മത്സരിക്കുന്നത്.

38 ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും നിയമസഭ തിരഞ്ഞെടുപ്പിനുള്ള അരുണാചല്‍ പ്രദേശിലെ 53 സ്ഥാനാര്‍ഥികളെയും സിക്കിമിലെ സിക്കിമിലെ 32 സ്ഥാനാര്‍ഥികളെയും ശനിയാഴ്ച പ്രഖ്യാപിച്ചു.