Connect with us

Ongoing News

ഐ പി എല്‍: ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം

Published

|

Last Updated


ചെന്നൈ:
ഐ പി എല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈക്ക് തകര്‍പ്പന്‍ ജയം. വീരാട് കോരലിയുടെ നേതൃത്വത്തിലുള്ള ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ചെന്നൈ തകര്‍ത്തത്. ബംഗളൂരുവിന്റെ 17.1 ഓവറില്‍70 എന്ന ദുര്‍ഭല സ്‌കോര്‍ രണ്ട് ഓവറും രണ്ട് പന്തും ബാക്കിയിരിക്കെയാണ് ചെന്നൈ മറികടന്നത്.
ടോസ് നേടി ബംഗളൂരുവിനെ ബാറ്റിംഗിന് അയച്ച ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. മികച്ച ഒരു മത്സരം പ്രതീക്ഷിച്ച് എത്തിയ ചെന്നൈയിലെ കാണികളെ തീര്‍ത്തും നിരാശരാക്കി ബംഗശൂരു ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പുറകെ ഒന്നായി പവലിയനിലിക്ക് ഘോഷയാത്ര നടത്തുകയായിരുന്നു. കോലിയും ഡിവില്ലേഴ്‌സും അടങ്ങിയ ബംഗളൂരു ബാറ്റിംഗ് നിരയെ ഹര്‍ബന്‍ സിംഗിന്റെയും ഇംറാന്‍ താഹിറുമടങ്ങിയ ചെന്നൈ ബൗളിംഗ് നിര എറിഞ്ഞിടുകയായിരുന്നു.

ഇംറാന്‍ താഹിറും ഹര്‍ബജനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
29 റണ്‍സെടുത്ത പാര്‍ഥീവ് പാട്ടീല്‍ മാത്രമാണ് ബംഗളൂരു നിലയില്‍ രണ്ടക്കം കടന്നത്. സൂപ്പര്‍ ബാറ്റ്സ്മാന്‍മാരായ കോലിക്ക് ആറും ഡിവില്ലേഴ്സിന് ഒമ്പതും റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Latest