പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

Posted on: March 23, 2019 10:23 am | Last updated: March 23, 2019 at 1:10 pm

തിരുവനന്തപുരം: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പാടെ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ താന്‍ ബിജെപി സ്ഥാനാര്‍ഥിയാകില്ല. ഇക്കാര്യം ആവശ്യപ്പെട്ട് തന്നെയാരും സമീപിച്ചിട്ടില്ല. താന്‍ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രയാര്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പമായിരുന്നു പ്രയാര്‍. ഇതാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കാരണം. പത്തനംതിട്ടക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും രംഗത്തുണ്ടെങ്കിലും ഇവിടെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.