കോണ്‍ഗ്രസിന്റെ ഏഴാംഘട്ട പട്ടിക പുറത്ത്;രാജ് ബബ്ബര്‍ ഫത്തേപ്പൂര്‍ സിക്രിയില്‍ മത്സരിക്കും

Posted on: March 23, 2019 9:43 am | Last updated: March 23, 2019 at 11:16 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ഏഴാമത്തെ പട്ടിക പ്രസിദ്ധീകരിച്ചു. പിസിസി അധ്യക്ഷന്‍ രാജ് ബബ്ബര്‍ യുപിയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍നിന്നും ജനവിധി തേടും. നേരത്തെ ഇദ്ദേഹത്തെ മൊറാദാബാദില്‍ മത്സരിപ്പിക്കാനായിരുന്നു ധാരണ. കന്യാകുമാരിയില്‍ എച്ച് വസന്തകുമാര്‍ മത്സരിക്കും.

അതേ സമയം ശിവഗംഗ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തി ചിദംബരത്തിന്റെ പേരാണ് ഇവിടെ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. ജമ്മു കശ്മീരിലെ ഉധംപൂര്‍ മണ്ഡലത്തില്‍ മുന്‍ കേന്ദ്ര മന്ത്രി കരണ്‍ സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗ് മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി തെലുങ്കാനയിലെ ഖമ്മത്ത് മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഏഴാം ഘട്ട സ്ഥാനാര്‍ഥി പട്ടികക്കൊപ്പം ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്ലേക്കുള്ള 54 അംഗ സ്ഥാനാര്‍ഥി പട്ടികയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.