Connect with us

National

നാസി ചിഹ്നത്തെ ചൂലുക്കൊണ്ട് തല്ലിയോടിക്കുന്ന കെജ്രിവാളിന്റെ പോസ്റ്റ്: വിമര്‍ശവുമായി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: നാസി ചിഹ്നമായ സ്വസ്തികയെ ചൂലുകൊണ്ട് അടിച്ചോടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി രംഗത്ത്. ഹിന്ദു മത വിശ്വാസപ്രകാരമുള്ള ചിഹ്നത്തെ കെജ്രിവാള്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ബി ജെ പിയുടെ വിമര്‍ശം.
ഹിന്ദുക്കളുടെ പവിത്രമായ ചിഹ്നത്തെ അപമാനിച്ച കേജ്രിവാളിന് വോട്ട് കൊണ്ട് മറുപടി നല്‍കണമെന്ന് ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു. പല ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും ട്വിറ്ററില്‍ സമാന പ്രതികരണവുമായി രംഗത്തെത്തി.
എന്നാല്‍ ഫാസിസത്തേയും നാസിസത്തേയും പ്രതിനിധീകരിക്കുന്നതിനാലാണ് സ്വസ്തി ചിഹ്നത്തിനെതിരെ കേജ്രിവാള്‍ ചിത്രം പങ്കുവെച്ചതെന്നാണ് ആപ്പിന്റെ വിശദീകരണം.

ജര്‍മനിയില്‍ നിന്ന് ജൂതന്‍മാരെ പുറത്താക്കി ആര്യവംശ ശുദ്ധിക്കായി ഹിറ്റ്ലര്‍ ഉപയോഗിച്ച നാസിസത്തിന്റെ ചിഹ്നമായാണ് സ്വസ്തി പ്രചാരം നേടിയത്. പിന്നീട് ഇത് വംശീയതയുടെ ചിഹ്നമായി മാറിയിരുന്നു. എന്നാല്‍ ചിഹ്നത്തിന്‍രെ വേരുള്ളത് ഇന്തോ ആര്യന്‍ ഭാഷയിലാണ്. ഹിന്ദുത്വ ആശയത്തിന്റെ ഭാഗമായി ഈ ചിഹ്നത്തെ ഇപ്പോള്‍ സംഘപരിവാര്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് മനോജ് തിവാരി അടക്കമുള്ള തീവ്ര ഹിന്ദുത്വ നേതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നാസികള്‍ ഉപയോഗിക്കുന്ന ചിഹ്നം ഇന്ത്യയില്‍ ഉപയോഗിക്കുന്നത് അതേ ആശയത്തിന്റെ ഇന്ത്യന്‍ രൂപമാണെന്ന തരത്തിലുള്ള വിമര്‍ശനം സ്വസ്തി ചിഹ്നത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്.

Latest