ചെര്‍പ്പുളശ്ശേരി പീഡനം നടന്നത് വാടകവീട്ടിലെന്ന് പോലീസ്

Posted on: March 22, 2019 1:06 pm | Last updated: March 22, 2019 at 1:07 pm

ചെര്‍പ്പുളശ്ശേരി: സി പി എം പാര്‍ട്ടി ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപണം ഉന്നയിച്ച യുവതി പീഡിപ്പിക്കപ്പെട്ടത് വാടക വീട്ടില്‍ വെച്ചാണെന്ന് പോലീസ്. യുവതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

സമൂഹ മാധ്യമങ്ങള്‍ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടതെന്നും യുവതി താമസിക്കുന്ന വാടക വീട്ടില്‍ വെച്ചാണ് പീഡനത്തിനിരയായതെന്നുമാണ് പൊലീസ് ഭാഷ്യം. അന്വേഷണത്തില്‍ സി പി എം എരിയാ കമ്മിറ്റി ഓഫീസുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തിയതായുംപോലീസ് പറഞ്ഞു. പ്രതിയായ യുവാവിന്റെ ഗാരേജ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഓഫീസിന്റെ തൊട്ടടുത്താണ്.

ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ സി പി എം അനുഭാവികളാണെന്നും പോലീസിനെ ഉദ്ദരിച്ച് എന്‍ ഡിടി വി റിപ്പോര്‍ട്ട് ചെയ്തു.