ചൂട് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

Posted on: March 21, 2019 12:04 pm | Last updated: March 21, 2019 at 12:04 pm


തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. വരും ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്നും ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 22 വരെ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കാണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകരും മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.