‘വൈ അയാം എ ഹിന്ദു’ പുസ്തകം തരൂര്‍ പ്രചാരണത്തിനുപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ടിക്കാറാം മീണ

Posted on: March 20, 2019 1:23 pm | Last updated: March 20, 2019 at 3:39 pm

തിരുവനന്തപുരം: ‘വൈ അയാം എ ഹിന്ദു’ എന്ന പുസ്തകം ശശി തരൂര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രത്യേക മതവിഭാഗത്തിന്റെ വോട്ട് തനിക്ക് അനുകൂലമാക്കുന്നതിനു വേണ്ടി മനപ്പൂര്‍വമാണ് തരൂര്‍ സ്വന്തം പുസ്തകം പ്രചാരണായുധമാക്കുന്നതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബി ജെ പി പരാതി സമര്‍പ്പിച്ചിരുന്നു.

തരൂരിന്റെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ തിരുവനന്തപുരം ഡി സി സി പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ വൈ അയാം എ ഹിന്ദു എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ ഗണപതിയുടെ ചിത്രവുമുണ്ട്. മത ചിഹ്നങ്ങളും ആശയങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി പരാതി നല്‍കിയിട്ടുള്ളത്.