International
ബാങ്കുവിളി ടി വിയിലും റേഡിയോയിലും ബ്രോഡ്കാസ്റ്റ് ചെയ്യും: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

െ്രെകസ്റ്റ്ചര്‍ച്ച്: െ്രെകസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഒരു വെള്ളിയാഴ്ച ജുമഅ നിസ്‌ക്കാരത്തിനായുള്ള ബാങ്കുവിളി ടി വിയിലും റേഡിയോയിലും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീണ്ട ആര്‍ഡന്‍. എന്നാല്‍ ഇതിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. അന്നേ ദിവസം രണ്ട് മിനുട്ട് കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ഥന നടത്തുമെന്നും ജസീണ്ട പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അവര്‍ പ്രിയപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്ത കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു.
െ്രെകസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ “പേരില്ലാത്തവന്‍” ആയി കണക്കാക്കുമെന്ന് ജസീണ്ട നേരത്തെ പറഞ്ഞിരുന്നു.
---- facebook comment plugin here -----